ഇത്തവണ ഞാന്‍ ഒരു കഥ പറയാം. ഈ കഥ കേരളത്തില്‍ എവിടെയെങ്കിലും , എന്നെങ്കിലും നടന്നിട്ടുള്ളതാവാം. ഇനി ഒരു പക്ഷെ നക്കാനിടയുല്ലതാവാം. എന്ത് തന്നെ ആയാലും ഈ കഥയ്ക്ക് സമകാലിക കേരളത്തില്‍ പ്രസക്തിയുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മലയാളിയുടെ ജീവിതം ഒരിക്കലും പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് വഴി തെറ്റി അലയുമ്പോള്‍ ഇങ്ങനെ ഒരു അനുഭവത്തിന് ദുരന്തങ്ങളുടെ ദിശാസൂചിക ആവാന്‍ കഴിയും.
മാളു അധ്യാപികയാണ്. പ്രായം ഒരു മുപ്പത്തിയഞ്ച്. വിവാഹിതയും , അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അമ്മയുമാണ്. ഭര്‍ത്താവിനും ജോലി അധ്യാപനം തന്നെ. സന്തുഷ്ടവും , അസൂയാ വഹവുമായ ഒരു ജീവിതം നയിക്കുന്ന മാതൃക ദമ്പതികള്‍.
എന്നാല്‍ ഞാന്‍ ഈ കഥ പറയാന്‍ തുടങ്ങുന്ന സന്ദര്‍ഭത്തില്‍ തീര്‍ത്തും ഏകപക്ഷീയമായ ഒരു അസ്വസ്ഥത മാളു ടീച്ചറെ അലട്ടുന്നുണ്ട്. തന്റെ മനസ്സിന്റെ ആ സുഖമില്ലാത്ത അവസ്ഥയെ ഭര്‍ത്താവിനു മുന്നില്‍ തുറന്നു കാട്ടാന്‍ ടീച്ചര്‍ക്ക് ഇതു വരെയായും കഴിഞ്ഞിട്ടില്ല. ചന്ദ്രന്‍- അതാണ് ഭര്‍ത്താവിന്റെ പേര്. മാഷ് ആളൊരു പാവമാണ്. നടന്നു പോകുന്ന വഴി കാലിനടിയിലെങ്ങാനും ഒരു ഉറുമ്പ് ചവിട്ടി അരയ്ക്കപ്പെടാന്‍ സാധ്യത ഉണ്ട് എന്നറിഞ്ഞാല്‍ , അയാള്‍ ആ വഴിയുള്ള യാത്ര മാറ്റിവെക്കും. അത്രയ്ക്ക് പാവം. ഒരു പരോപകാരി. എന്നിട്ടും ടീച്ചര്‍ എന്തുകൊണ്ട് തന്റെ അസ്വസ്ഥത മാഷില്‍ നിന്നും മറച്ചു വെച്ചു എന്നതൊരു ചോദ്യമാണ്.
ഏതൊരു ഭാര്യയും പേടിക്കുന്നത് പോലെ ടീച്ചറും പേടിച്ചു. തന്റെ ഉള്ളിലുള്ള കാര്യമെങ്ങാനും മാഷ് അറിഞ്ഞാല്‍ കുടുംബ ജീവിതത്തിനു എന്തെങ്കിലും അപകടം സംഭവിച്ചാലോ ? മാഷ് പിണങ്ങിയാല്‍, ശുദ്ധ ഹൃദയനായ അദ്ദേഹം അരുതാത്തത് എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍, തന്റെ മകള്‍, താന്‍ ഒക്കെയും അനാഥര്‍ ആവില്ലേ ? സഹിക്കാനാവില്ല ആ അവസ്ഥ. സ്നേഹം കൊണ്ടു മൂടുന്ന മനുഷ്യന്‍. ഒരു ശകാരമോ, ഇഷ്ടമില്ലാത്ത ഒരു വാക്കോ ഒന്നും ഇതു വരെയും ആ നാവില്‍ നിന്നും ഞങ്ങളുടെ നേര്‍ക്ക് വന്നിട്ടില്ല. അങ്ങനെയുള്ള ഒരാളോട് തന്നെ അലട്ടുന്ന ഒരു വിഷമത്തിന്റെ നിജസ്ഥിതി പറയുന്നതു ഒരിക്കലും പ്രായോഗികമല്ല എന്നൊരു ചിന്തയാണ് സത്യം മറച്ചു വെക്കാന്‍ ടീച്ചറെ പ്രേരിപ്പിച്ചത്. ഇതു തനിക്ക് തന്നെ കൈകാര്യം ചെയ്യാവുതാണ്. ഒന്നുമില്ലെങ്കിലും ഒരു പോലീസ് ഇന്‍സ്പെക്ടറുടെ മകളല്ലേ താന്‍. പോരാത്തതിന് ചെറിയ തോതിലോക്കെ രാഷ്ട്രീയവും ഉണ്ടായിരുന്നു, മുന്പ് കോളേജ് കാലത്തു . ഇപ്പോഴും അധ്യാപക സംഘടനയുടെ വനിതാ യുനിട്ടിന്റെ ഭാരവാഹിയും ആണ്. അതുകൊണ്ട് ഈ സംഭവത്തിനു ഒരു അവസാനമുണ്ടാക്കാന്‍ താന്‍ തന്നെ മതി. മാളു ടീച്ചര്‍ അങ്ങനെ തീരുമാനിച്ചു.
എന്താണ് ആ സംഭവം ? ഞാന്‍ ഇതുവരെ പറഞ്ഞില്ല, അല്ലെ ? പറയാം .ഇപ്പോഴല്ല. അടുത്ത പോസ്റ്റില്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment