മുസ്ലിം ലീഗ് ദുരാഗ്രഹങ്ങളുടെ തടവറയിലേക്ക് വീണ്ടും താമസം മാറ്റുകയാണോ? രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള അവരുടെ അവകാശവാദം കേട്ടപ്പോള്‍ എനിക്ക് അങ്ങനെ തോന്നി. തികച്ചും യുക്തി രഹിതമായി അങ്ങനെ ഒരു ആവശ്യം ഉന്നയിക്കാന്‍ ലീഗ് നേതാക്കന്മാര്‍ കാണിച്ച തന്റെടത്തെ അഹങ്കാരം എന്നും വിശേഷിപ്പിക്കാം എന്ന് തോന്നുന്നു. ഒരു മുന്നണി സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍ വില പെശലുകള്‍ക്ക് രാഷ്ട്രീയ പ്രസക്തിയുണ്ട് . അത് നിഷേധിക്കുന്നില്ല. പക്ഷെ അങ്ങനെ പേശല്‍ നടത്തുമ്പോള്‍ പോലും അത് കൊണ്ട് നേട്ടം ഉണ്ടാകുമോ, അതിനു എത്രത്തോളം രാഷ്ട്രീയ മൂല്യം ഉണ്ട് തുടങ്ങിയ സംഗതികളെ കുറിച്ചൊക്കെ അവധാന പൂര്‍വ്വം ചിന്തിക്കുന്നത് നന്നായിരിക്കും.
രാജ്യസഭയിലേക്ക് ഒഴിവു വരാന്‍ പോകുന്ന മൂന്നു സീറ്റുകളില്‍, യു. ഡി. എഫിന് അവകാശപ്പെട്ട ഒരേ ഒരു സീറ്റിനെ ചൊല്ലിയാണ് കേരള രാഷ്ട്രീയ കടലില്‍ സുമിയുടെ കോള്‍ രൂപം കൊള്ളാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കാലാവധി തീരുന്ന മൂന്നു അംഗങ്ങളില്‍ രണ്ടു പേര്‍ യു.ഡി.എഫ് പ്രതിനിധികള്‍ ആണ്. ഒന്ന്, കോണ്ഗ്രസ്സിന്റെ കേന്ദ്ര മന്ത്രി എ. കെ. ആന്റണിയും , മറ്റൊന്ന് ലീഗിന്റെ കോടീശ്വരന്‍ അബ്ദുല്‍ വഹാബും. രാഷ്ടീയ പരമായും അധികാര പരമായും ഇവിടെ പ്രസക്തന്‍ ആരാണെന്ന് നമുക്ക് വ്യക്തമാണ്. എ. കെ. ആന്റണി അല്ലാതെ മറ്റൊരു പേര് കൊണ്ഗ്രസ്സിണോ, സാധാരണ ജനങ്ങള്‍ക്കോ സങ്കല്‍പ്പിക്കാന്‍ അസാധ്യം. ഈ സത്യം ലീഗിനും അറിയാം . പിന്നെന്തിനു പോയ് വെടി വെച്ച് അന്തരീക്ഷം മലീമസമാക്കുന്നു? നേതാക്കന്മാരുടെ മുഖത്ത് നോക്കി ചോദിക്കാന്‍ മടിക്കരുത് കൊണ്ഗ്രസ്സുകാര്‍ .
ആയിരത്തി തൊള്ളായിരത്തി അറുപതുകള്‍ തൊട്ടു ഒരു രാജ്യസഭാ മെമ്പര്‍ സ്ഥാനം തങ്ങള്‍ കൈവശം വെച്ച് പോരുന്നതാനെന്നു ലീഗ് അവകാശപ്പെടുന്നു. എന്നാല്‍ വഹാബ് സ്ഥാനം ഒഴിയുന്നതിന് പകരം ഒരു സീറ്റ് ലഭിച്ചില്ലെങ്കില്‍ , രാജ്യസഭയിലെ തങ്ങളുടെ പ്രസക്തി തന്നെ നഷ്ട്ടപ്പെടും എന്നാണു ലീഗിന്റെ വാദം. എന്താണ് ഈ വാദത്തിന്റെ പ്രസക്തി? രാജ്യസഭയിലെ മെംബെര്‍ഷിപ് ആണോ ലീഗിന്റെ രാഷ്ട്രീയ അസ്ഥിത്വം നിര്‍ണ്ണയിക്കുന്നത്? പാര്‍ട്ടിക്കും നേതാക്കന്മാര്‍ക്കും വേണ്ടപ്പെട്ട ഒരു കോടീശ്വരനെ അധികാരത്തിന്റെ മര്‍മ്മ സ്ഥാനത്ത് കൊണ്ടിരുത്താനുള്ള ലീഗിന്റെ തന്ത്രം മാത്രമാണ് ഈ അവകാശ വാദം. വഹാബിന്റെ ഇത്രയും കാലത്തെ രാജ്യസഭാ സ്ഥാനം കൊണ്ട് പാര്‍ട്ടിക്കും, വഹാബിന് തന്നെയും നേട്ടം ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കോ? ഏതെങ്കിലും ഒരു തരത്തിലുള്ള വികസന പ്രവര്‍ത്തനം , അല്ലെങ്കില്‍ ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന ഒരു ഭരണ നടപടി , അങ്ങനെ എന്തെങ്കിലും ഒന്ന് വഹാബിന്റെ ഇടപെടല്‍ കൊണ്ട് കേരളത്തിന് ലഭിച്ചിട്ടുണ്ടോ എന്ന് നാം ചിന്തിക്കണം. പ്രവര്‍ത്തന പാരമ്പര്യമുള്ള നിരവധി നേതാക്കന്മാരെ തഴഞ്ഞിട്ടാണ് വഹാബിന് എം. പി. സ്ഥാനം നല്‍കാന്‍ പാര്‍ട്ടി തയ്യാറായത്. ആ സ്ഥാനം നിലനിര്‍ത്തേണ്ടത് ഒരു പക്ഷെ ആ പാര്‍ട്ടിയുടെയോ, അല്ലെങ്കില്‍ വഹാബിന്റെ തന്നെയോ ആവശ്യമായിരിക്കാം. എന്നാല്‍ സാധാരണ ജനത്തിന് ആ വിഴുപ്പു ഭാണ്ഡം പെരേണ്ട ബാധ്യത ഇല്ല. അവര്‍ക്ക് പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെ, തങ്ങളെ മാനിക്കുന്ന ഒരു ജന നായകനെ , തങ്ങളുടെ ദൈനംനിന ജീവിതത്തിനു ക്ഷേമ ഐശ്വര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു നല്ല ഭരണാധികാരിയെ ആണ് ആവശ്യം. എ. കെ ആന്റണി ഈ പറഞ്ഞ പ്രത്യേകതകള്‍ ഉള്ള , ചുരുക്കി പറഞ്ഞാല്‍ മനുഷ്യത്വം ഉള്ള ഒരു നേതാവാണെന്ന് തെളിയിച്ചിട്ടുള്ള ആള്‍ ആണ്. പിന്നെ എന്തിനു നാം ഇതേക്കുറിച്ച് കൂലംകഷമായി ചര്‍ച്ച ചെയ്യണം. രാജ്യസഭാ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പൊതു ജനത്തിന് കാര്യമായ റോള് ഇല്ല എന്നതുകൊണ്ട് എങ്ങനെയും ആ പല്ലവി പാടി തീര്‍ക്കാം എന്ന് യു. ഡി. എഫ് ചിന്തിച്ചു കളയരുത്. ലീഗിനോട് തീര്‍ത്തു പറഞ്ഞേക്ക് കൊണ്ഗ്രസ്സെ , ഈ സീറ്റ് ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്ന്. വരാന്‍ പോകുന്ന പഞ്ചായത്ത്- നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള വില പേശല്‍ തന്ത്രങ്ങള്‍ മാത്രമാണിത്. രാജ്യസഭാ സീറ്റ് നിഷേടിക്കപ്പെട്ട കാരണം പറഞ്ഞു കൂടുതല്‍ ആനുകൂല്യങ്ങള്‍ മുന്നണി നേതൃത്വത്തില്‍ നിന്നും കൈപ്പിടിയില്‍ ഒതുക്കാനുള്ള രാഷ്ട്രീയ തന്ത്രം. പക്ഷെ ആന്റണിയെ പ്രതിരോധിച്ചു കൊണ്ട് വേണ്ടിയിരുന്നില്ല തന്ത്രങ്ങളുടെ വേട്ട. ഒരു മുന്നണിയിലെ രണ്ടു കക്ഷികള്‍ക്കും ഒരു പോലെ നഷ്ടം സംഭവിക്കുന്ന സമയത്ത്, അവശേഷിക്കുന്ന ഒരേ ഒരു സീറ്റിനു മുന്നണിയിലെ പ്രബല കക്ഷി തന്നെ അവകാശി. പ്രത്യേകിച്ച് ആ കക്ഷിയിലെ ഏറ്റവും ശക്തനും, ജന സംമതനും ആയുള്ള ഒരു നേതാവ് കൈവശം വെച്ച് കൊണ്ടിരിക്കുന്ന ഒരു സീറ്റ് കൂടി ആകുമ്പോള്‍. ലീഗ് തങ്ങളുടെ അവകാശ വാദത്തിലൂടെ സത്യത്തില്‍ അപമാനിചിരിക്കുന്നത് കൊണ്ഗ്രസ്സിനെ മാത്രം അല്ല; കേരളത്തിലെ ജനങ്ങളെ ഒന്നാകെയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment